തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റില്‍.തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആയ അനിരുപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറാണ്.
ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാല്‍ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
16 കാരി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. ഇവിടെ ഇതിന് മുൻപ് മറ്റൊരു ആയുർവേദ ഡോക്ടറാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാളില്‍ നിന്ന് ലീസിനെടുത്താണ് അനിരുപ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് വിവരം.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട ഈ സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥനെതിരെയും മേയർ വി വി രാജേഷ് ഏത് തരത്തിലുള്ള നടപടി എടുക്കുമെന്നാണ് കാണേണ്ടത്.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കേസില്‍ പിടിയിലായി റിമാൻഡില്‍ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെണ്‍കുട്ടിയെ കോവളത്തെത്തിക്കാൻ കാരണം.
നടന്നത് മനുഷ്യക്കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെണ്‍കുട്ടിയെ സ്പാകളില്‍ കാഴ്ചവച്ചത്.
ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒട്ടേറെ പൊള്ളലേറ്റ പാടുകള്‍ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കുട്ടിയെ ചെന്നൈയിലെ ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്പായില്‍ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ അന്നേദിവസം ഇവർ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ മൊബൈല്‍ ടവർ ലൊക്കേഷൻ വിവരങ്ങള്‍ കോവളം പൊലീസിന് ലഭിച്ചു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട ഈ സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥനെതിരെയും മേയർ വി വി രാജേഷ് ഏത് തരത്തിലുള്ള നടപടി എടുക്കുമെന്നാണ് കാണേണ്ടത്.
Post a Comment