കണ്ണൂർ പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടദൃശ്യം പുറത്ത്

 


കണ്ണൂർ: പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ അതേ ദിശയിൽ വന്ന സ്വകാര്യ ബസ് അമിതവേഗതയിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മറ്റൊരു ബസിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

അപകടം നടന്നയുടൻ പ്രദേശവാസികളും യാത്രക്കാരും ചേർന്ന് യുവാവിന് പ്രാഥമിക സഹായം നൽകുകയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post