ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തേഴേക്കു വീണു, യുവാവിന് ദാരുണാന്ത്യം

 


ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടു വീണ് യുവാവിന് ദാരുണാന്ത്യം.ചൊവ്വാഴ്ച പുലർച്ചെ ആലുവ റെയില്‍വേ സ്റ്റേഷനിലുണ്ടായ സംഭവത്തില്‍ പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ് (35) ആണ് മരിച്ചത്.

ചെന്നൈ- തിരുവനന്തപുരം ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗം കുറച്ചപ്പോള്‍ ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്ലാറ്റ്ഫോമിനിടയിലേക്കു വീഴുകയായിരുന്നു എന്നാണ് വിവരം. യുവാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു

ദീർഘകാലം പ്രവാസിയായിരുന്ന അല്‍ത്താഫ് പിന്നീട് നാട്ടില്‍ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post