സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തി താലിമാല കവര്‍ന്നു; 23കാരനായ നഴ്സ് അറസ്റ്റില്‍

 


ചെന്നൈ: സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച കേസില്‍ 23കാരനായ നഴ്സ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവംരാമനാഥപുരം സ്വദേശിയായ ഉതിര (26) ആണ് കൊല്ലപ്പെട്ടത്. ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15ന് ഭർത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെരുന്തുറൈയിലെ വിജയമംഗലം ടോള്‍ ഗേറ്റിന് സമീപത്തുനിന്നാണ് ഉതിരയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സഹപ്രവർത്തകനായ ശരവണനെ പൊലീസ് പിടികൂടി. ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രതിയുടെ ലക്ഷ്യമെന്ന് ഈറോഡ് ജില്ലാ പൊലീസ് അറിയിച്ചു.മോഷ്ടിച്ച ആഭരണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു..

Post a Comment

Previous Post Next Post