നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലില്‍ നിന്നും വൈദ്യുതി എത്തി


തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് താല്‍ക്കാലിക ശമനം. ഹിമാചല്‍പ്രദേശില്‍ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുത വാങ്ങി തുടങ്ങിയതോടെ സംസ്ഥാനത്ത് നിയന്ത്രണം ഒഴിവായി.പ്രസരണ ലൈനില്‍ തടസ്സങ്ങള്‍ ഇല്ലാതിരിക്കുകയും ഉപഭോഗം അസാധാരണമായി കൂടാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഒക്ടോബറില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്നാണ് സൂചന.
ഒക്ടോബറില്‍ പകലും രാത്രിയിലുമായി 800 മേഘാവാട്ട് വൈദ്യുതി വാങ്ങിക്കാനാണ് ഹിമാചല്‍ പവർ കോർപ്പറേഷനുമായി കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്. യൂണിറ്റിന് 14.5 രൂപയാണ് വില. ഇത് 12.5 രൂപയാക്കി കുറക്കുകയാണെങ്കില്‍ കൂടുതല്‍ കാലത്തേക്ക് വൈദ്യുതി വാങ്ങാം എന്നും കെഎസ്‌ഇബി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചും ചർച്ചകള്‍ പുരോഗമിക്കും എന്നതായാണ് റിപ്പോർട്ട്.
തുല്യ അളവില്‍ വൈദ്യുതി...
അതേസമയം സെപ്റ്റംബർ തുടക്കത്തില്‍ തന്നെ ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും വില കൂടിയത് കാരണം വാങ്ങേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വൈദ്യുതി നിയന്ത്രണത്തിനെതിരെ ജനരോഷം രൂക്ഷമായതും സർക്കാരിനടക്കം വിമർശനങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യം ഉണ്ടായതോടെയാണ് തീരുമാനം മാറ്റി വാങ്ങിക്കാം എന്ന് എത്തിയത്. ആദ്യം പകലും രാത്രിയിലും ഏകദേശം തുല്യ അളവില്‍ വൈദ്യുതി നല്‍കാമെന്ന് ആയിരുന്നു ഹിമാചല്‍ ഉറപ്പു നല്‍കിയത്.

Post a Comment

Previous Post Next Post