തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റ് നാളെ (ഒക്ടോബർ 28) പുലർച്ചെയോടെ ആന്ധ്രാ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പുതുച്ചേരിക്ക് സമീപമുള്ള യാനം തീരത്ത് വെച്ച് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തീരം തൊടുന്ന വേളയില്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വരെ വേഗതയില്‍ അതിശക്തമായ കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. ദുരന്തസാധചര്യം നേരിടാൻ സംസ്ഥാനത്ത് ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്ന് (ഒക്ടോബർ 27) തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.
Post a Comment