ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവതിയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി; വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കുക



ആലക്കോട്:ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദയഗിരി മുതുശ്ശേരി സ്വദേശിനിയായ യുവതിയെയും അവരുടെ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെയും കാണാതായതായി പോലീസ് അറിയിച്ചു.

​മുതുശ്ശേരി സ്വദേശിനി ദിൽന (26), ഇവരുടെ ഏഴ് മാസം പ്രായമുള്ള മകൾ എബാരിൻ എന്നിവരെയാണ് കാണാതായത്.(27-10-2026) സമയം 7 pm)

​ഇരുവരെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ആലക്കോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

  • ​ബന്ധപ്പെടേണ്ട നമ്പർ: 04602-255252 (ആലക്കോട് പോലീസ് സ്റ്റേഷൻ, കണ്ണൂർ റൂറൽ ജില്ല)

അറിയിപ്പ്:

കാണാതായ ഉദയഗിരി സ്വദേശിനി ദിൽനയെയും ഏഴ് മാസം പ്രായമുള്ള മകൾ എബാരിനെയും കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും സുരക്ഷിതമായി കണ്ടെത്തി.(28-10-2026) സമയം 8.30)

Post a Comment

Previous Post Next Post