ഡല്‍ഹി: മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രവാസികളും വിദേശത്തേക്ക് തൊഴില്‍, താമസ വിസകള്‍ക്കായി അപേക്ഷിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും അറിയിച്ചു.
യുഎഇ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് പുറത്തു പ്രവർത്തിക്കുന്ന ചില ഏജൻസികള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നല്കി മറ്റു രാജ്യങ്ങളിലേക്ക് തൊഴില്‍, താമസ വിസകള്‍ വാഗ്ദാനം ചെയ്യുന്നതായും പണം കൈപ്പറ്റിയശേഷം സേവനമോ നല്കിയ തുകയോ തിരികെ നല്കാതിരിക്കുകയോ ചെയ്യുന്നുവെന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ഏജൻസികളുടെ സേവനം തേടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലർത്തണം.
യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസാ ആവശ്യകതകള്‍, അപേക്ഷാ നടപടികള്‍, തൊഴില്‍-താമസ വിസകള്‍ നേടുന്നതിനുള്ള ഔദ്യോഗിക മാർഗങ്ങള്‍ എന്നിവ അതത് രാജ്യത്തെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് നേരിട്ട് സ്ഥിരീകരിക്കണം. ഏജൻസികളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പണം നല്‍കരുത്. വിസ അനുവദിക്കാനുള്ള അന്തിമ തീരുമാനം ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിന്റേതാണ്.
Post a Comment