മെഴ്‌സിഡസ് ബെൻസ് ഇടിച്ചു; റിപ്പയറിങ് ചാര്‍ജ് 61 ലക്ഷം! 'പുതിയതൊരെണ്ണം വാങ്ങൂ' എന്ന് സോഷ്യല്‍ മീഡിയ

 


ബംഗളൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഐ.ടി ജീവനക്കാരന് സർവീസ് സെന്ററില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന തുക.

ആമസോണിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ആദം റിസ്ക്, തകർന്ന തന്റെ മെഴ്‌സിഡസ് ബെൻസ് കാറിന്റെ റിപ്പയർ ചെലവായി സർവീസ് സെന്റർ ആവശ്യപ്പെട്ടത് 61 ലക്ഷം രൂപയാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തി. താൻ കാർ വാങ്ങാൻ നല്‍കിയ തുകയ്ക്ക് തുല്യമാണ് ഈ റിപ്പയർ ചെലവ്.

കനത്ത മഴയത്ത് ബെംഗളൂരുവില്‍ വച്ച്‌ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ തകർത്ത് എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. "ഞാൻ എന്റെ ബെൻസ് കാർ ഇടിച്ചു തകർത്തു. വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ട്," എന്ന് പറഞ്ഞ റിസ്ക്, ഡിവൈഡർ തകർത്ത് ഹൈവേയുടെ തെറ്റായ വശത്തേക്ക് ചെന്നത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post