പുതിയ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; എതിരാളി ഇന്റർ കാശി: മത്സരം ഇന്ന് വൈകിട്ട് 5 മണിക്ക് യൂട്യൂബിൽ സൗജന്യമായി കാണാം

 


പൂനെ:  കാത്തിരിപ്പിനും നിരാശകൾക്കും വിരാമമിട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ സീസണിലെ ആദ്യ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. പുനെയിൽ വൈകിട്ട് അഞ്ചുമണിക്കാണ് കിക്കോഫ്. ആരാധകർക്ക് മത്സരം യൂട്യൂബിലൂടെ സൗജന്യമായി തത്സമയം ആസ്വദിക്കാം.

കഴിഞ്ഞ കാലങ്ങളിലെ തിരിച്ചടികൾക്ക് കിരീടനേട്ടത്തിലൂടെ മാത്രമേ മറുപടി നൽകാനാകൂ എന്ന വ്യക്തമായ ബോധ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളംനിറയുന്നത്. പുതിയ ഉടമകളുടെ വരവോടെ ടീമിലും ആരാധകർക്കിടയിലും വലിയ ഉണർവാണ് പ്രകടമാകുന്നത്. ടീമിലേക്ക് കൂടുതൽ ശക്തരായ താരങ്ങൾ എത്തിയതും പിണങ്ങിനിന്ന ആരാധകക്കൂട്ടം തിരിച്ചെത്തിയതും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കളിത്തട്ടിൽ വിജയത്തുടക്കം കൂടി കുറിച്ചാൽ ഈ ആവേശം ഇരട്ടിക്കും.

കഴിഞ്ഞ സീസണിന്റെ ഒടുവിൽ ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത മുഖ്യപരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. വിദേശ താരങ്ങളുടെ നിരയിൽ മുന്നിൽ നയിക്കാൻ സൂപ്പർ താരം അഡ്രിയാൻ ലൂണ തന്നെയുണ്ട്. ഇവർക്കൊപ്പം ആന്ദ്രെ ഗ്രീൻ, മോമോ യാൻസാൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവോച്ച് എന്നീ വിദേശ കരുത്തും അണിനിരക്കുന്നു. മുഹമ്മദ് സനാൻ, വിബിൻ മോഹനൻ എന്നിവരുൾപ്പെടുന്ന യുവ ഇന്ത്യൻ താരനിരയും മികച്ച ഫോമിലാണ്.

അടുത്ത ഞായറാഴ്ചയാണ് ടീമിന്റെ രണ്ടാം മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം ഒക്ടോബർ 25-ന് നടക്കും

.

Post a Comment

Previous Post Next Post