ഹൂതി ആക്രമണം; സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി


റിയാദ്: ഹൂതി ആക്രമണത്തെ തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകള്‍ ഒക്ടോബർ 24 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.ഈ മാസം 20 മുതല്‍ സർവീസുകള്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡിഗോ, ആകാശ എയർ എന്നിവയും സർവീസുകള്‍ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, സൗദിയിലേക്ക് ഹൂതി ആക്രമണ ശ്രമങ്ങള്‍ തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.

Post a Comment

Previous Post Next Post