സപ്ലൈകോ വില്പനശാലകൾക്ക് 19-ന് പ്രവൃത്തിദിനം; മഹാനവമി ദിനത്തിൽ അവധി

 


തിരുവനന്തപുരം: പൂജാ അവധി ദിവസങ്ങളിലെ സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തന ക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 19 തിങ്കളാഴ്ച എല്ലാ സപ്ലൈകോ വില്പനശാലകൾക്കും പ്രവൃത്തിദിനം ആയിരിക്കും.

മഹാനവമി ദിനമായ ഒക്ടോബർ 20 ചൊവ്വാഴ്ച പെട്രോൾ പമ്പുകൾ ഒഴികെയുള്ള എല്ലാ സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കും. വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച മാവേലി സ്റ്റോറുകൾ ഒഴികെയുള്ള ബാക്കി എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു

.

Post a Comment

Previous Post Next Post