ശ്രീകണ്ഠപുരം: കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ചെങ്ങളായി ചേരൻ കുന്നിലെ അഭിഷേക് എൻ എസ് ആണ് മരിച്ചത്. 18 വയസ്സായിരുന്നു.
പൈസക്കരി ദേവമാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിഷേക്. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment