യമനിലെ സൈനിക ക്യാമ്പിന് നേരെ ഹൂതി ആക്രമണം: 53 പേര്‍ കൊല്ലപ്പെട്ടു




യെമനിലെ സര്‍ക്കാര്‍ സൈനിക ക്യാമ്പിലേക്ക് ഹൂതി ആക്രമണം. 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു

ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന, തെക്കന്‍-മധ്യ തീരദേശ യെമനിലെ പ്രവിശ്യയാണ് ശബ്‌വ. ക്യാമ്പ് ലക്ഷ്യമാക്കി തന്നെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താക്കളും സമ്മതിച്ചിട്ടുണ്ട്.

ഹൂതികള്‍ക്ക് സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തലവന്‍ റഷാദ് അല്‍-അലിമി പ്രതികരിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിവിധ ആക്രമണങ്ങളില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക ക്യാമ്പിലേക്ക് ഈ ആക്രമണമുണ്ടായത്.


.

Post a Comment

Previous Post Next Post