തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സണ് റൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒയുമായ കാവ്യ മാരനും നവംബർ 11ന് ഗ്രീസില് വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്.
നവംബർ 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില് വെഡ്ഡിംഗ് റിസപ്ഷൻ നടക്കുമെന്നാണ് തെലുങ്ക്, തമിഴ് മാദ്ധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല് വിവാഹ തീയതിയും ചടങ്ങുകളും ഇരുവരുടെയും കുടുംബാംഗങ്ങള് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം വെള്ളിയാഴ്ച കാവ്യയുടെ പിതാവും സണ്ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദിലെ ജൂബിലി ഹില്സിലെ വസതിയില് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ചിത്രങ്ങള് പുറത്തുവന്നു. മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയെയും ഭാര്യയെയും ക്ഷണിച്ചതായാണ് വിവരം. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മുൻമുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ എന്നിവരെയും ക്ഷണിച്ചതായാണ് റിപ്പോർട്ട്.
Post a Comment