കോവളത്ത് 16 കാരിയെ വിറ്റ ക്രൂരത; ഓരോ തവണ ഉപദ്രവിക്കപ്പെടുമ്പോഴും കമ്മീഷൻ വേണമെന്ന് ധാരണയുണ്ടായിരുന്നു



തിരുവനന്തപുരം: കോവളത്തെ സ്പാ മാഫിയയ്ക്ക് 16 കാരിയെ വിറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍.പെണ്‍കുട്ടി ഓരോ തവണ ഇരയാക്കപ്പെടുമ്പോഴും കമ്മീഷൻ നല്‍കണമെന്ന് ചെറിയമ്മയും ഭർത്താവും ധാരണയുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്. പെണ്‍കുട്ടിയുടെ ചെറിയമ്മയും ഭർത്താവും അന്തർ സംസ്ഥാന സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടി മറ്റു സംസ്ഥാനങ്ങളിലെ സ്പാകളിലും പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പീഡനത്തിന്റെ കമ്മീഷൻ പണം കൈപ്പറ്റിയത് ചെറിയമ്മ ആയിരുന്നു. പെണ്‍കുട്ടിക്ക് 20 വയസ്സുണ്ടെന്ന് കാണിക്കാൻ വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് തെളിയുകയായിരുന്നു. അതേസമയം, പെണ്‍കുട്ടി കടുത്ത ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ പൊള്ളിച്ചത് ഉള്‍പ്പെടെ അനേകം പരുക്കുകളേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post