2027-ല്‍ എത്ര പൊതു അവധികളുണ്ട്? അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

 


തിരുവനന്തപുരം: 2027-ലെ പൊതു അവധി ദിനങ്ങളുടെ (Public Holidays 2027) സമ്പൂർണ പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ.

അടുത്ത വർഷത്തെ കലണ്ടർ അനുസരിച്ച്‌ മലയാളികള്‍ക്ക് ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കുമായി ഒട്ടേറെ നീണ്ട വാരാന്ത്യങ്ങളാണ് ലഭിക്കുന്നത്. ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.


പൊതു അവധിയുടെ പൂർണ പട്ടിക

മന്നം ജയന്തി - ജനുവരി 2 ശനി

റിപ്പബ്ലിക് ദിനം - ജനുവരി 26 ചൊവ്വ

മഹാശിവരാത്രി - മാർച്ച്‌ 6 ശനി

ഇദുല്‍ ഫിത്തർ (റംസാൻ) - മാർച്ച്‌ 10 ബുധൻ

പെസഹ വ്യാഴം - മാർച്ച്‌ 25 വ്യാഴം

ദുഃഖവെള്ളി - മാർച്ച്‌ 26 വെള്ളി

ഡോ. ബി.ആർ. അംബേദ്കർ ജയന്തി - ഏപ്രില്‍ 14 ബുധൻ

വിഷു - ഏപ്രില്‍ 15 വ്യാഴം

മെയ് ദിനം - മെയ് 1 ശനി

ഇദുല്‍ അദ്ഹ (ബക്രീദ്) - മെയ് 17 തിങ്കള്‍

മുഹറം - ജൂണ്‍ 15 ചൊവ്വ

കർക്കടക വാവ് - ഓഗസ്റ്റ് 2 തിങ്കള്‍

ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 24 ചൊവ്വ

അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28 ശനി

മൂന്നാം ഓണം - സെപ്റ്റംബർ 13 തിങ്കള്‍

നാലാം ഓണം - സെപ്റ്റംബർ 14 ചൊവ്വ

ശ്രീനാരായണ ഗുരു ജയന്തി - സെപ്റ്റംബർ 15 ബുധൻ

ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബർ 22 ബുധൻ

ഗാന്ധി ജയന്തി - ഒക്ടോബർ 2 ശനി

ദീപാവലി - ഒക്ടോബർ 28 വ്യാഴം

ക്രിസ്മസ് - ഡിസംബർ 25 ശനി

എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ഈ ദിവസങ്ങളില്‍ വരുന്ന ചില ആഘോഷങ്ങള്‍ പൊതു അവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളിലെ ആഘോഷങ്ങളുടെ പട്ടിക നോക്കാം.

ഈസ്റ്റർ - മാർച്ച്‌ 28 ഞായർ

മിലാദ്-ഇ-ഷെരീഫ് (നബി ദിനം) - ഓഗസ്റ്റ് 14 രണ്ടാം ശനി

സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 ഞായർ

ഒന്നാം ഓണം - സെപ്റ്റംബർ 11 രണ്ടാം ശനി

തിരുവോണം - സെപ്റ്റംബർ 12 ഞായർ

മഹാനവമി - ഒക്ടോബർ 9 രണ്ടാം ശനി

വിജയദശമി - ഒക്ടോബർ 10 ഞായർ


നിയന്ത്രിത അവധി

അയ്യാ വൈകുണ്ഡ സ്വാമി ജയന്തി - മാർച്ച്‌ 4, വ്യാഴം - നാടാർ സമുദായത്തില്‍പ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും

ആവണി അവിട്ടം - ഓഗസ്റ്റ് 17, ചൊവ്വ - ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സർക്കാർ ജീവനക്കാർക്ക്

വിശ്വകർമ ദിനം - സെപ്റ്റംബർ 17, വെള്ളി - വിശ്വകർമ സമുദായത്തില്‍പ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും

Post a Comment

Previous Post Next Post