സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് വീണ്ടുമൊരു സന്തോഷവാർത്ത. ഈ ആഴ്ച അവസാനം സ്കൂളുകള്‍പക്ക് തുടർച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത് (Kerala School Holidays).ഓണാഘോഷത്തോടുള്ള ഒമ്പത് ദിവസത്തെ അവധി അവസാനിച്ച് ഓഗസ്റ്റ് 31നാണ് സ്കൂളുകള്‍ തുറന്നത്. എന്നാല്‍ അതേ വാരത്തില്‍ തന്നെ വീണ്ടും പൊതുഅവധി വന്നതാണ് കുട്ടികള്‍ക്ക് ആശ്വാസമായിരിക്കുന്നത്. സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ചയാണ് അവധി വരുന്നത്. പിന്നീട് ശനിയും ഞായറുമായതിനാല്‍ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികള്‍ക്ക് ലഭിക്കുക.
ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി (അഷ്ടമി രോഹിണി) സെപ്റ്റംബർ നാലിനാണ് വരുന്നത്. ഇത് പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്കൂളുകള്‍ക്ക് പൊതു അവധിയായിരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ തുടർച്ചയായി അവധി വരുന്നതോടെ കുട്ടികള്‍ക്ക് അടിച്ചുപൊളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വരുന്ന സെപ്റ്റംബർ 7 തിങ്കളാഴ്ച സ്കൂളുകള്‍ സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങും.
ഈ മാസത്തെ സ്കൂള്‍ അവധികള്‍
സംസ്ഥാനത്തെ പ്രൈമറി തലം മുതല്‍ ഹയർസെക്കൻഡറി വരെയുള്ള സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും അംഗൻവാടികള്‍ക്കും സെപ്റ്റംബർ മാസത്തില്‍ പ്രധാനപ്പെട്ട രണ്ട് പൊതുഅവധി ദിനങ്ങള്‍ളാണ് ലഭിക്കുക. ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി ദിനം എന്നിവയോടനുബന്ധിച്ചാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച ശ്രീകൃഷ്ണ ജയന്തിയും സെപ്റ്റംബർ 21 തിങ്കളാഴ്ച്ച ശ്രീനാരായണ ഗുരു സമാധി ദിനവും ആണ് അവധി ലഭിക്കുക.
Post a Comment