താളംതെറ്റി അടുക്കള ബഡ്‌ജറ്റ്; ഈ പച്ചക്കറികള്‍ക്ക്‌ വില നൂറ് കടന്നു


പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വിളവെടുപ്പ് കുറഞ്ഞതും പ്രതിദിനം കേരളത്തിലേക്കുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതുമാണ് വിലവർദ്ധനയ്ക്ക് കാരണം.ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. രണ്ടാഴ്ചയ്ക്കിടെ പല പച്ചക്കറികളുടെയും വിലയില്‍ കാര്യമായ വർദ്ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു. ബീൻസിന് കിലോയ്ക്ക് 120 രൂപയും പയറിന് 140 രൂപയുമാണ് നിലവിലെ വില. ചെറിയ ഉള്ളിയുടെ വിലയും 100 രൂപയിലെത്തി. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയും വർദ്ധിച്ചു. വെളുത്തുള്ളി കിലോയ്ക്ക് 220 രൂപയാണ് വിപണി വില. ഉത്സവകാലമല്ലാത്ത സമയത്തും പച്ചക്കറി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ ബാധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post