സ്പൈസ് ജെറ്റിന്റെ വാദം തെറ്റ്; കൊച്ചിയിൽ കാലാവസ്ഥാ പ്രശ്നങ്ങളില്ലെന്ന് സിയാൽ


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസുകൾ മുടങ്ങിയതിൽ പ്രതികരണവുമായി സിയാൽ (CIAL). പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന സ്പൈസ് ജെറ്റിന്റെ സോഷ്യൽ മീഡിയ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
കൊച്ചിയിൽ വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിലുള്ള മോശം കാലാവസ്ഥ ഉണ്ടായിരുന്നില്ല. മറ്റ് എയർലൈനുകളൊന്നും കാലാവസ്ഥാ കാരണം പറഞ്ഞ് സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്പൈസ് ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി തൃപ്തികരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സിയാൽ കുറ്റപ്പെടുത്തി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ എയർപോർട്ട് അധികൃതർ ആവശ്യമായ സഹായങ്ങൾ നൽകി വരുന്നുണ്ട്. സ്പൈസ് ജെറ്റിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സർവീസ് വിവരങ്ങൾ കമ്പനിയുമായി ബന്ധപ്പെട്ട് നേരിട്ട് ഉറപ്പുവരുത്തണമെന്ന് സിയാൽ നിർദേശിച്ചു.

Weather Claim False: CIAL Rebuts SpiceJet's Disruption Claims
Kochi: Cochin International Airport Limited (CIAL) has strongly countered claims made by SpiceJet regarding recent flight disruptions, stating that the airline is spreading misinformation by attributing cancellations to bad weather at Kochi.
According to an official advisory issued by CIAL, Kochi airport did not experience any adverse weather conditions severe enough to disrupt flight operations. No other airline operating from Kochi reported weather-related cancellations during the same period.
CIAL noted that SpiceJet has been facing ongoing operational issues affecting services both domestically and internationally, leaving affected passengers in deep distress. While the airport management is actively assisting stranded passengers, CIAL has strongly advised all SpiceJet travelers to reconfirm their flight status directly with the airline before heading to the airport.

Post a Comment

Previous Post Next Post