നബിദിനം;നാല് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു


പ്രാവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ (നബിദിനം) ഭാഗമായി യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു.
റബീഉല്‍ അവ്വല്‍ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആചരിക്കുന്നത്. ഇതുപ്രാകരം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം. എങ്കിലും വാരാന്ത്യ അവധികളോട് ചേർത്ത് ജീവനക്കാർക്ക് ദീർഘിച്ച വിശ്രമം ലഭിക്കുന്ന രീതിയിലാണ് ഭൂരിഭാഗം രാജ്യങ്ങളും അവധികള്‍ ക്രമീകരിച്ചിരിക്കുന്നത്.
യുഎഇയില്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. വാരാന്ത്യ അവധികളായ ശനി, ഞായർ ദിവസങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഒമാനിലും കുവൈറ്റിലും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ രാജ്യങ്ങളിലും മൂന്ന് ദിവസത്തെ ദീർഘിച്ച വാരാന്ത്യ അവധിയാണ് ലഭിക്കുക. ബഹ്‌റൈനില്‍ നബിദിനം വരുന്ന യഥാർത്ഥ ദിനമായ ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ഔദ്യോഗിക അവധിയായി നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post