ആലപ്പുഴ: പുന്നമട കായലോളങ്ങളെ ത്രസിപ്പിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി വി.ഡി സതീശന് ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും.മന്ത്രി എം. ലിജു അധ്യക്ഷനാവും. കര്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര് മുഖ്യാതിഥിയാകും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രില് ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പതാക ഉയര്ത്തും.
ടിക്കറ്റ് വില്പ്പനയില് ഇക്കുറി വന് വര്ധന ഉണ്ടായിട്ടുണ്ട്. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോര്പ്പറേറ്റ് ബോക്സ് എന്ന പുതിയ ടിക്കറ്റ് വില്പ്പനയ്ക്ക് എത്തിച്ചു. വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടന് വിഭാഗത്തില് മാത്രം 22 വള്ളങ്ങളുണ്ട്. ചുരുളന്- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില് മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
പുന്നമടയുടെ തീപാറുന്ന ട്രാക്കില് ആരാകും കപ്പുയര്ത്തുകയെന്ന ചോദ്യമാണ് വള്ളംകളി പ്രേമികള് ഉയര്ത്തുന്നത്. സമ്മാനത്തുക നാലിരട്ടിയാക്കിയതോടെ ഹീറ്റ്സില് മികച്ചസമയം കണ്ടെത്തി ഫൈനല് ഉറപ്പിക്കുക എന്നതാണ് ചുണ്ടന്വള്ളങ്ങളുടെയും ക്ലബുകാരുടെയും പ്രധാനകടമ്പ.
Post a Comment