വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ പുതിയ മാറ്റങ്ങളുമായി ഒമാൻ എയര്‍; യാത്രക്കാരുടെ ഫോണ്‍ നമ്പറും ഇമെയിലും ഇനി നിര്‍ബന്ധം!


വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ സുപ്രധാന മാനദണ്ഡങ്ങളുമായി പ്രമുഖ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇനിമുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കണമെന്ന് അധികൃതർ നിർബന്ധമാക്കി.വ്യക്തിഗത വിവരങ്ങള്‍ക്ക് പകരം ട്രാവല്‍ ഏജൻസികളുടെയോ മറ്റ് ഇടനിലക്കാരുടെയോ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കുന്ന രീതി ഇനി അനുവദിക്കില്ല. ഓഗസ്റ്റ് 18 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പുതിയ നിയമപ്രകാരം, നല്‍കുന്ന വിവരങ്ങള്‍ യാത്രക്കാരന്റേതോ അല്ലെങ്കില്‍ യാത്രക്കാരൻ ചുമതലപ്പെടുത്തിയ ആളുടേതോ ആയിരിക്കണം.വിമാനങ്ങള്‍ വൈകുകയോ സർവീസുകള്‍ റദ്ദാക്കുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളിലും സമയമാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും യാത്രക്കാരെ നേരിട്ട് വിവരങ്ങള്‍ അറിയിക്കുന്നതിനാണ് കമ്പനി ഈ മാറ്റം വരുത്തിയത്. ഇതിലൂടെ എസ്‌എംഎസ്, വാട്‌സ്‌ആപ്പ്, ഇമെയില്‍ എന്നിവ വഴി യാത്രക്കാരുമായി തത്സമയം ബന്ധപ്പെടാൻ സാധിക്കും. ശരിയായ അന്താരാഷ്ട്ര കണ്‍ട്രി കോഡ് ഉള്ള ഫോണ്‍ നമ്പറും നിലവിലുള്ള ഇമെയില്‍ വിലാസവുമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രധാന അറിയിപ്പുകള്‍ ലഭിക്കാതെ പോകാമെന്നും ഒമാൻ എയർ അധികൃതർ മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post