തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പന നടത്തിയിരുന്ന കുടുംബം എക്‌സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി തിരുവനന്തപുരം ആറാലുംമൂട്ടില്‍നിന്നാണ് എംഡിഎംഎയുമായി കുടുംബം പിടിയിലായത്.ഓണക്കാലത്തെ ലഹരിക്കടത്ത് തടയുന്നതിനായി നടത്തുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനകള്‍ക്കിടെയാണ് ഇവർ വലയിലായത്.
ഇഞ്ചയ്‌ക്കല്‍ അക്ഷരവീഥിയില്‍ താമസിക്കുന്ന കിരണ്‍, അമ്മ ബീന (50), സുഹൃത്ത് അക്ഷയ്, കിരണിന്റെ പെണ്‍സുഹൃത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറില്‍നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. തിരുപ്പൂരില്‍നിന്ന് വസ്‌ത്രമെടുത്ത് മടങ്ങിവരികയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കുടുംബത്തിനൊപ്പം കിരണിന്റെ ആദ്യ ഭാര്യയിലെ മകളുമുണ്ടായിരുന്നു. മൂന്നുവസുള്ള കുട്ടിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
തുണിക്കച്ചവടത്തിന്റെ മറവില്‍ സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിച്ചാണ് ഇവർ ലഹരിയിടപാടുകള്‍ നടത്തിയിരുന്നത്. ഇന്നലെ ബംഗളൂരുവില്‍നിന്ന് 125 ഗ്രാം എംഡിഎംഎയും വാങ്ങി മടങ്ങിവരുമ്പോഴാണ് എക്‌സൈസ് പിടികൂടിയത്. കുടുംബം ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് രഹസ്യം വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
Post a Comment