കാസർകോട്: നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെയുണ്ടായ മാനസിക സമ്മർദം കാരണം കോച്ചിങ് സെന്ററില്‍ സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ, ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സഹോദരനെയും മംഗ്ളൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബേക്കല്‍ പള്ളിക്കര മുക്കൂട് സ്വദേശിയായ മഹേഷിൻ്റെ മകൻ അർജുൻ മഹേഷിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗ്ളൂരു ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറവൂർ എന്ന സ്ഥലത്തെ ലോഡ്ജില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അർജുനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
സഹോദരിയുടെ വിയോഗവും ആത്മഹത്യയും
അർജുൻ്റെ സഹോദരി ഐജ ആർ മഹേഷ് കഴിഞ്ഞ ജൂണ്‍ മാസം നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും പരീക്ഷാ പരിശീലനത്തിനായി പാലയിലെ പരിശീലന കേന്ദ്രത്തിൻ്റെ ഹോസ്റ്റലില്‍ ജീവനൊടുക്കിയിരുന്നു. ജൂണ്‍ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഐജയുടെ മരണം.
പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദമാണ് ഇതിന് കാരണമെന്ന് അന്ന് പ്രാഥമികമായി വിലയിരുത്തിയിരുന്നു. സഹോദരിയുടെ മരണത്തിന് ശേഷം അർജുൻ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നുവെങ്കിലും പിന്നീട് ഗള്‍ഫിലേക്ക് തിരിച്ചുപോയിരുന്നു.
Post a Comment