കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് സമീപം അഴിമുഖത്ത് തിരയില്‍പെട്ട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായി ഇന്നും തെരച്ചില്‍ തുടരുന്നു.കാണാതായി എട്ട് ദിവസമായിട്ടും ഗൗതത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് വിദഗ്ധ സംഘം എത്തി ഗൗതത്തെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കും. ഗൗതത്തിന്റെ മുത്തച്ഛൻ സ്വദേശി രാജീവൻ (76) അച്ഛൻ രാധാകൃഷ്ണൻ (47) എന്നിവർ അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നാലെ തെരച്ചില്‍ ഫലപ്രദമല്ലെന്ന് കാണിച്ച് പ്രതിഷേധവുമായി ഗൗതത്തിന്റെ അമ്മ രേഷ്മ രംഗത്തെത്തിയിരുന്നു. നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് രേഷ്മ പ്രതിഷേധിച്ചു.
ഇതേതുടർന്ന് വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ മന്ത്രിമാർ ഇടപെടുകയും, വിദഗ്ധ സംഘം തെരച്ചില്‍ നടത്തുമെന്ന ഉറപ്പിലല്‍ രേഷ്മ സമരം അവസാനിപ്പിക്കുകയുമായിരുന്നു. പോലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. തെരച്ചില്‍ നടത്തുന്നതില്‍ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തില്‍ പ്രതിഷേധിച്ച് അമ്മ ചർച്ചയില്‍ നിന്ന് ഇറങ്ങി പോയി. പിന്നീട് സുരേഷ് ഗോപിയടക്കം മന്ത്രിമാർ സംസാരിച്ച ശേഷമാണ് സമരം അവസാനിപ്പിക്കാൻ രേഷ്മ തയ്യാറായത്. 26 കാരനായ ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്.
Post a Comment