ആലക്കോട്: മലയോര മേഖലയിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിലെ ഇടവക തിരുനാൾ മഹോത്സവത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. 2026 ഡിസംബർ 31 വ്യാഴാഴ്ച മുതൽ 2027 ജനുവരി 10 ഞായറാഴ്ച വരെയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.
വിശ്വാസ സാന്ദ്രമായ തിരുക്കർമ്മങ്ങൾ, ഭക്തിനിർഭരമായ പ്രദിക്ഷണങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയോടെ 11 ദിവസങ്ങളിലായി വിപുലമായ രീതിയിലാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇടവക തിരുനാളിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണവും ഒരുക്കങ്ങളും ഉടൻ ആരംഭിക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.
ആരംഭം: 2026 ഡിസംബർ 31 (വ്യാഴാഴ്ച)
സമാപനം: 2027 ജനുവരി 10 (ഞായറാഴ്ച)
സ്ഥലം: സെന്റ് മേരീസ് ഫെറോന ചർച്ച്, ആലക്കോട്

Post a Comment