"ഇത്ര പ്രായമായിട്ടും എന്താ മരിക്കാത്തെ, വിഷം തന്നാല്‍ കുടിക്കുമോ?", മാനന്തവാടിയില്‍ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റില്‍


മാനന്തവാടി: മാനന്തവാടിയില്‍ പ്രായമായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റില്‍. മദ്യ ലഹരിയില്‍ 50 കാരനായ ദിനേശനാണ് അമ്മയെ മർദിക്കുകയും കഴുത്തുഞെരിച്ച്‌ കൊല്ലുകയും ചെയ്തത്.ഈ മാസം ആദ്യമായിരുന്നു സംഭവം.
ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന അമ്മ സരോജിനിയെ (80) തടഞ്ഞുനിർത്തി ക്രൂരമായി മദിക്കുകയായിരുന്നു. ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണെന്ന് ചോദിച്ചുകൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷം തന്നാല്‍ കുടിക്കുമോ എന്ന് ചോദിച്ച്‌ ദിനേശൻ സരോജിനിയുടെ കഴുത്തില്‍ അമർത്തി ശ്വാസം മുട്ടിച്ചു, തല ഭിത്തിയിലേക്ക് ഇടിപ്പിച്ചു, കട്ടിലിലേക്ക് തള്ളിയിട്ടു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.
മകന്‍റെ ആക്രമണത്തിനു പിന്നാലെ മണ്ണെണ്ണ കുടിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ച സരോജിനിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചു. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സരോജിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

Previous Post Next Post