ചെറുപുഴ: താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. തോണ്ടങ്കുന്ന് ഭാഗത്താണ് പുതുതായി ഉരുൾപൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭം മലയോര നിവാസികളിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിരന്തരമായി ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഉദയഗിരി - താബോർ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും അടച്ചു. പ്രതികൂല കാലാവസ്ഥയും അപകടസാധ്യതയും നിലനിൽക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ കർശനമായി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പ്രദേശവാസികളും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മുന്നറിയിപ്പുകളോട് പൂർണ്ണമായും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Post a Comment