ആദായനികുതി അടയ്ക്കുന്ന 86,000 പേര്‍ മുൻഗണനാ റേഷൻ കാര്‍ഡില്‍; എഐ പൂട്ടില്‍ കുടുങ്ങി തട്ടിപ്പുകാര്‍, വൻ പിഴയീടാക്കും!


തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുടമകളുടെ പട്ടികയില്‍ വൻക്രമക്കേട്. കേന്ദ്ര ആദായനികുതി വകുപ്പ് സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) പരിശോധനയില്‍ 86,000 കുടുംബങ്ങള്‍ അനർഹമായിമുൻഗണനാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി കണ്ടെത്തി.ഈ വർഷം ആദായനികുതി റിട്ടേണ്‍(ഐടിആർ) സമർപ്പിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് ലക്ഷ രൂപയ്ക്ക് മുകളില്‍വാർഷിക വരുമാനമുള്ള ലക്ഷക്കണക്കിന് ആളുകള്‍ മഞ്ഞ, പിങ്ക് റേഷൻ കാർഡുകള്‍ കൈവശംവെച്ചിരിക്കുന്ന വിവരം പുറത്തുവന്നത്.
കേന്ദ്ര സർക്കാർ കൈമാറിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് സിവില്‍ സപ്ലൈസ് വകുപ്പ് തട്ടിപ്പ്പുറത്തുകൊണ്ടുവന്നത്. നിലവിലെ മാനദണ്ഡമനുസരിച്ച്‌ കുടുംബത്തില്‍ ഏതെങ്കിലും ഒരു അംഗംആദായനികുതി അടയ്ക്കുന്നയാളോ വാർഷിക വരുമാനം നിശ്ചിത പരിധിക്ക് മുകളിലുള്ളയാളോആണെങ്കില്‍ ആ കുടുംബത്തിന് മുൻഗണനാ റേഷൻ കാർഡിന് അർഹതയുണ്ടായിരിക്കില്ല. എന്നാല്‍ ഈ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് പതിനായിരക്കണക്കിന് ആളുകള്‍ സൗജന്യവുംsubsidized ആയതുമായ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്.
അനർഹമായി പട്ടികയില്‍ കടന്നുകൂടിയ ഈ 86,000 കാർഡുടമകളെയും ഉടൻ തന്നെ മുൻഗണനാവിഭാഗത്തില്‍ (പിങ്ക്, മഞ്ഞ കാർഡുകള്‍) നിന്ന് ഒഴിവാക്കി പൊതുവിഭാഗത്തിലേക്ക് (വെള്ള, നീലകാർഡുകള്‍) മാറ്റും. മാത്രവുമല്ല, ഇത്രയും കാലം ഇവർ മുൻഗണനാ ആനുകൂല്യത്തില്‍അനധികൃതമായി വാങ്ങിയെടുത്ത മുഴുവൻ ഭക്ഷ്യധാന്യങ്ങളുടെയും വിപണി വില കണക്കാക്കിസർക്കാരിലേക്ക് പിഴയായി ഈടാക്കാനും കർശന തീരുമാനമായിട്ടുണ്ട്. മുൻഗണനാ പട്ടികയില്‍കടന്നുകൂടിയ മറ്റ് അനർഹരെ കണ്ടെത്താനുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായിതുടരും.

Post a Comment

Previous Post Next Post