അടുത്ത 3 മണിക്കൂറിനുള്ളിൽ കണ്ണൂരിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം

അടുത്ത 3 മണിക്കൂറിനുള്ളിൽ കണ്ണൂർ ജില്ലയിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂരിന് പുറമെ കാസർഗോഡ്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Post a Comment

Previous Post Next Post