കോഴിക്കോട്: ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (65) അന്തരിച്ചു.കോയമ്പത്തൂരിലെ കുമാർ ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഊരാളുങ്കല്‍ സൈബർ പാർക്കില്‍ പൊതുദർശനത്തിനുശേഷം വടകരയിലേക്ക് കൊണ്ടുപോകും.
സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്കാരം, എം ഭാസ്കരൻ മെമ്മോറിയല്‍ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1995 മുതല്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയർമാനാണ്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ് രമേശൻ പാലേരി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി മൂന്നുപതിറ്റാണ്ടിലേറെയായി മികച്ച രീതിയില്‍ നയിക്കുന്നതിനിടെയാണ് വേർപാട്.
Post a Comment