മടിച്ച്‌ നിക്കണ്ട; ഗ്യാസ് സ്റ്റൗ ബര്‍ണറുകള്‍ സിംപിള്‍ ആയി വൃത്തിയാക്കാൻ ഇതാ കുറച്ച്‌ ടിപ്സ്


അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ പാചകവും കൂടുതല്‍ എളുപ്പവും സുഖകരവുമാകുമെന്ന് പഴമക്കാർ പറയാറുണ്ട്.ദിവസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഒന്നാണ് ഗ്യാസ് സ്റ്റൗ ബർണർ. തുടർച്ചയായ ഉപയോഗം മൂലം എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നതിനാല്‍ ബർണർ വൃത്തിയാക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇനി അതോർത്ത് വിഷമിക്കേണ്ട. വീട്ടിലുള്ള സാധനങ്ങള്‍ മാത്രം ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ ബർണർ തിളക്കമുള്ളതാക്കി മാറ്റാനുള്ള ചില ഫലപ്രദമായ ടിപ്സുകള്‍ പരിചയപ്പെടാം. ഇവ പതിവായി ചെയ്താല്‍ ബർണറിന്റെ പ്രവർത്തനക്ഷമതയും ആയുസ്സും വർധിക്കാൻ സഹായിക്കും.
പ്രയാസമാണെന്ന് കരുതി ബർണറുകള്‍ വൃത്തിയാക്കാൻ മടിച്ചാല്‍ അവയ്ക്കിടയില്‍ അഴുക്കടിയും. അത് അനാരോഗ്യകരവും അതുപോലെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. ബർണറില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് തീ കത്തുന്നതിന്റെ തീവ്രത കുറയ്ക്കും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബർണർ വൃത്തിയാക്കാൻ ഓർക്കണം.

ബർണർ എങ്ങനെ വൃത്തിയാക്കാം

കുഴിവുള്ള ഒരു സ്റ്റീല്‍ പാത്രത്തില്‍ അഴുക്കായ ബര്‍ണറുകള്‍ ഇട്ട് ഇതിലേക്ക് ചൂടുവെള്ളവും നാരങ്ങാനീരും ചേര്‍ക്കണം. ഒരു പാക്കറ്റ് ഫ്രൂട്ട് സോള്‍ട്ട് കൂടി പൊട്ടിച്ചിട്ടതിന് ശേഷം ഒരു മണിക്കൂര്‍ മൂടി വയ്ക്കാം. അതിനു ശേഷം പാത്രം കഴുകുന്ന ലിക്വിഡ് സോപ്പ് ഉപയോഗിച്ച്‌ ഒരു ടൂത്ത്ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കാം. ബര്‍ണറില്‍ പറ്റിപ്പിടിച്ചിരുന്ന എണ്ണമയവും അഴുക്കുമെല്ലാം പോയി വൃത്തിയായി കിട്ടും.

ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് ബർണറില്‍ പുരട്ടി 10 മിനിറ്റിന് ശേഷം അല്പം വിനാഗിരി ഒഴിക്കുക. തുടർന്ന് ബ്രഷ് ഉപയോഗിച്ച്‌ ഉരച്ചാല്‍ കരി എളുപ്പത്തില്‍ മാറും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബർണർ കഴുകാൻ വളരെ ശക്തമായി സ്റ്റീല്‍ സ്ക്രബർ ഉപയോഗിക്കരുത്. അത് ബർണറിന്റെ ഉപരിതലത്തിന് കേടുവരുത്താം. മൃദുവായ ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്.
കഴുകിയ ബർണർ പൂർണമായും ഉണങ്ങിയതിന് ശേഷമേ സ്റ്റൗവില്‍ തിരികെ ഘടിപ്പിക്കാവൂ. നനവുണ്ടെങ്കില്‍ ഇഗ്നിഷൻ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ബർണർ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നത് കറയും കരിയും കട്ടപിടിക്കുന്നത് തടയും. പിന്നീട് വൃത്തിയാക്കാനും എളുപ്പമാകും.
വൃത്തിയാക്കുന്നതിന് മുമ്പ് ഗ്യാസ് റെഗുലേറ്റർ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സുരക്ഷയാണ് ഏറ്റവും പ്രധാന്യം.

ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

ബ്ലീച്ചോ ശക്തമായ ആസിഡുകളോ ഉപയോഗിക്കരുത്.
നനഞ്ഞ ബർണർ നേരിട്ട് സ്റ്റൗവില്‍ ഘടിപ്പിക്കരുത്.
ദ്വാരങ്ങള്‍ വലുതാകുന്ന രീതിയില്‍ മൂർച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.

നനഞ്ഞ ബർണർ നേരിട്ട് സ്റ്റൗവില്‍ ഘടിപ്പിക്കരുത്.
ദ്വാരങ്ങള്‍ വലുതാകുന്ന രീതിയില്‍ മൂർച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.
ബർണർ ചൂടുള്ളപ്പോള്‍ വൃത്തിയാക്കാൻ ശ്രമിക്കരുത്.

Post a Comment

Previous Post Next Post