ചോറിന് ഇനി മറ്റ് കറികളൊന്നും വേണ്ട; ഈ നെല്ലിക്ക അച്ചാര്‍ മാത്രം മതി
ആവശ്യമായ സാധനങ്ങള്‍. നെല്ലിക്ക 30
നല്ലെണ്ണ കാല്‍ കപ്പ്
കടുക് അര ടേബിള്‍സ്പൂണ്‍
മുളക് 3
കറിവേപ്പില ആവശ്യത്തിന്
വെളുത്തുള്ളി ഏഴ് അല്ലി
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉലുവപ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി അര ടീസ്പൂണ്‍
മുളകുപൊടി 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവിശ്യത്തിന്
വെള്ളം
വിനാഗിരി കാല്‍ കപ്പ്
ആദ്യം തന്നെ നെല്ലിക്ക വൃത്തിയായി കഴുകി ആവി കയറ്റി എടുക്കുക.
ഒരു ഇഡ്ഡലിത്തട്ടില്‍ അല്ലെങ്കില്‍ സ്റ്റീമറിലോ വെച്ച് 10 മിനിറ്റ് ആവി കേറ്റി എടുത്താല്‍ മതി. ആവി കയറ്റിയ നെല്ലിക്ക ചൂടാറി കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകും മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെളുത്തുള്ളി അല്ലി നീളത്തില്‍ അരിഞ്ഞത് ഇട്ട് മൂപ്പിക്കുക.
തീ നന്നായി കുറച്ചു വെച്ചിട്ട് അതിലേക്ക് മഞ്ഞള്‍പൊടി ഉലുവാപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് മൂത്ത് കഴിഞ്ഞാല്‍ മുളകുപൊടി ഇട്ടു കൊടുക്കുക.
മുളകുപൊടി കരിയാതെ ഒന്നു മൂത്തു വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിനു ഉപ്പും വിനാഗിരി ഒഴിച്ചു കൊടുക്കുക. എന്നിട്ട് അരിഞ്ഞുവച്ചിരിക്കുന്ന നെല്ലിക്കയും കൂടി ചേർത്ത് നന്നായി ഇളക്കി ഓഫ് ചെയ്യാവുന്നതാണ്.
Post a Comment