"പോലീസ് ഓഫിസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം", പ്രധാന സമരമാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്, പൊലീസിന്റെ പെല്ലറ്റ് വെടിയേറ്റ് കൃഷ്ണമണി തകര്‍ന്നു, സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത 19കാരന് കാഴ്ച നഷ്ടപ്പെട്ടു


ഡല്‍ഹി: ജൂലൈ 20ന് കോക്ക്‌റോച്ച്‌ ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ പെല്ലറ്റ് തോക്കില്‍ നിന്നുള്ള വെടിയേറ്റ 19-കാരനായ പ്രക്ഷോഭകന് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയെന്ന് കുടുംബം.

തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ നജഫ്ഗഡ് സ്വദേശിയായ സാഹില്‍ ലോചാബ് എന്ന വിദ്യാർഥിക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച എയിംസ് ജയ് പ്രകാശ് നാരായണ്‍ അപെക്‌സ് ട്രോമ സെന്ററില്‍ വച്ച്‌ കണ്ണിനുള്ളിലെ പെല്ലറ്റുകള്‍ പുറത്തെടുക്കാൻ സാഹിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാല്‍ കണ്ണിന്റെ കൃഷ്ണമണി തകർന്നതിനാല്‍ കാഴ്ചശക്തി തിരിച്ചുകിട്ടാൻ ഒരു ശതമാനം മാത്രം സാധ്യത മാത്രമേയുള്ളൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് കുടുംബം പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ വിദ്യാർഥിയാണ് സാഹില്‍. ഭാവിയില്‍ ഒരു പൊലീസ് ഓഫീസറാകണമെന്ന വലിയ ആഗ്രഹത്തോടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകള്‍ക്കായി പഠിക്കുകയായിരുന്നു അവൻ.
"നേരത്തെയും സിജെപി പ്രക്ഷോഭങ്ങളില്‍ സാഹില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരമാണെന്നും ഇതില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അവൻ വീട്ടില്‍ നിന്നിറങ്ങിയത്. എപ്പോഴും ഒരു പോലീസ് ഓഫീസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം"- സാഹിലിന്റെ അമ്മ ജ്യോതി കണ്ണീരോടെ ഓർത്തെടുത്തു.

Post a Comment

Previous Post Next Post