തിരുവന്തപുരം: ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ കേരളത്തില്‍ ഓഗസ്റ്റ് ഒന്നുവരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.തിങ്കളാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് മഞ്ഞ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും 29-ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും മഞ്ഞ മുന്നറിയിപ്പുണ്ട്.
30ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചിട്ടുണ്ട്. ഇത് വടക്കു പടിഞ്ഞാറേക്ക് മാറി ശക്തിയോടെ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.
Post a Comment