സ്വര്‍ണ്ണ വില കുതിക്കുന്നു ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: തുടർച്ചയായി ആറാം ദിവസവും സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,500 രൂപയും 1,08,000 രൂപയുമായി.
ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസം ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു.
ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 210രൂപയും പവന് 1,680രൂപയുമാണ് വർധിച്ചത്. 13,430 ആയിരുന്നു ഗ്രാം വില. പവന് 1,07,440 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപ വർധിച്ച്‌ 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.

Post a Comment

Previous Post Next Post