രഹസ്യ പ്രസവം, വിദേശത്തുനിന്നെത്തി കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ട സ്വദേശിനി പിടിയില്‍


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതി പിടിയില്‍.വിദേശത്തു ജോലി ചെയ്തുവന്നിരുന്ന യുവതിയുടെ പ്രസവവിവരമോ ഗർഭാവസ്ഥയോ വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വീട്ടുകാർ അറിയുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് യുവതി വയനാട് സ്വദേശി എന്ന വ്യാജ വിലാസത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. തുടർന്ന് 12-ാം തിയതി ആശുപത്രിയില്‍ നിന്നും പോയ ഇവർ, പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി.
കുഞ്ഞിനെ അല്‍പനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കല്‍ ഏല്‍പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഈ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post