നഷ്ടം നികത്താൻ ടി.വിയും പരസ്യങ്ങളും; ആലക്കോട് റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ്സിൽ പുതിയ തുടക്കം

 



ആലക്കോട്: കെ.എസ്.ആർ.ടി.സി ബസ്സുകളിലെ യാത്ര ഇനി കൂടുതൽ ആസ്വാദ്യകരമാകും. വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെയുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാൻ ബസ്സുകളിൽ ടെലിവിഷൻ സ്ഥാപിച്ച് പരസ്യവരുമാനം നേടാനാണ് അധികൃതരുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി മലയോര മേഖലയിൽ ആദ്യമായി ചെറുപുഴ - താബോർ - ഉദയഗിരി - ആലക്കോട് വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്സിൽ ടി.വി. സ്ഥാപിച്ചു.

​ഡ്രൈവറുടെ ക്യാബിനോട് ചേർന്നാണ് യാത്രക്കാർക്ക് കാണാൻ കഴിയുന്ന രീതിയിൽ സ്ക്രീൻ വെച്ചിരിക്കുന്നത്. വാർത്തകൾക്ക് പുറമെ വിവിധ പരസ്യങ്ങളും ഇതിൽ സംപ്രേഷണം ചെയ്യും. സ്പോൺസർമാരുടെ സഹായത്തോടെയാണ് ബസ്സിൽ ടി.വി ഒരുക്കിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി ബസ്സിലെ ഈ പുതിയ മാറ്റം മലയോര മേഖലയിലെ യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമായി മാറിയിരിക്കുകയാണ്.

Post a Comment

Previous Post Next Post