കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച്‌ ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചു നീക്കി


കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച്‌ ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചു നീക്കി.സിവില്‍ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാല്‍ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാല്‍പാദവുമാണ് മുറിച്ച്‌ നീക്കിയത്.പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോള്‍ താരം കൂടിയാണ് സൂരജ്.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിൻ്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തില്‍ പൊലീസുകാർ ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പെട്ടു. പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post