സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരും; ലോഡ്ഷെഡിങ് നീട്ടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി


തിരുവനന്തപുരം:  സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്നും ഡിസംബർ വരെ ഇത് നീണ്ടുനിന്നേക്കുമെന്നും കെ.എസ്.ഇ.ബി.
പ്രതിസന്ധി ഈ രീതിയില്‍ തുടരുകയാണെങ്കില്‍ നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങള്‍ മറികടന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 10 രൂപയാണ് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കെ.എസ്.ഇ.ബി. വൈദ്യുതിക്കായി ടെൻഡർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് സമർപ്പിച്ചിട്ടില്ല. മുൻപ് വായ്പയായി വാങ്ങിയ വൈദ്യുതി ഇതര സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കേണ്ടി വന്നതും ഡാമുകളില്‍ വെള്ളം കുറഞ്ഞതുമാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം.
പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
ജൂണ്‍ 16 മുതല്‍ തിരികെ നല്‍കാമെന്ന കരാറില്‍, മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിത്.
സംസ്ഥാനത്ത് മണ്‍സൂണ്‍ എത്തിയെങ്കിലും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ ചൂട് കുറഞ്ഞിട്ടില്ല. 4,100 മെഗാവാട്ടിന്റെ ആവശ്യകത പ്രതീക്ഷിച്ച സ്ഥാനത്ത് 4,900 മെഗാവാട്ട് വരെയായി ഉപയോഗം ഉയർന്നു. ദിവസേനയുള്ള ഉപയോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണുണ്ടായത്.
'സംസ്ഥാനത്ത് ജൂണ്‍ 1നുതന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4,100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4,900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post