ആലക്കോട് വാടക ക്വാർട്ടേഴ്സിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി


ആലക്കോട്: ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്‌സ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി കിളിയന്തറ കുന്നോത്ത് സ്വദേശി മരുതും കുഴിയിൽ എം. ബിജു മാനുവൽ (46) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ വിവ ടെക്സ്റ്റയിൽസിലെ ജീവ നക്കാരനാണ്. ആലക്കോട് പഞ്ചായത്ത് ബസ്‌സ്റ്റാന്റ്റ് റോഡിൽ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിന്റേതാണ് വിവ ടെക്സ്റ്റ യിൽസ്. ബിജുവാണ് ക്വാർട്ടേ ഴ്സിൽ താമസിച്ചുവരുന്നത്. കിളിയന്തറ സ്വദേശിയായ ബിജു മാനുവൽ ഏതാനും മാസം മുമ്പാണ് കടയിൽ സെയിൽസ്‌മാൻ ജോലിക്കെത്തിയത്. തുടർന്ന് ഇരുവരും ക്വാർട്ടേഴ്‌സിൽ ഒരുമിച്ച് താമസി ച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്ന ബിജു മാനുവൽ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയിരുന്നത്. ഇതിനിടെ ഉടമയായ ബിജു ഇന്നലെ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയായിട്ടും കട തുറക്കാതെ വന്ന തിനെത്തുടർന്നും ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ ത്തുടർന്നും ബിജു ക്വാർട്ടേഴ്സിന് സമീപത്തുള്ളവരെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് ക്വാർട്ടേഴ്‌സിന്റെ രണ്ടാം നിലയിലെ മുറിയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. എസ്.ഐമാ രായ ജി.പ്രവീൺ, എൻ.ജെ. ജോസ് എന്നിവരുടെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ സഹകരണാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരി ച്ചു. രണ്ട് മണിക്കൂർ മുമ്പ് മരിച്ചു വെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. കുളിമുറിയിൽ കുളി ക്കാൻ കയറുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡി. കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി  മാറ്റി. നേരത്തെ ചെറുപുഴയിൽ ബിജു മാനുവൽ വസ്ത്രാലയം നടത്തിയ നടത്തിയിരുന്നു. ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്.

Post a Comment

Previous Post Next Post