കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുളിമുറിക്ക് സമീപം മൊബൈല്‍ ഫോണും പവര്‍ബാങ്കും കണ്ടെത്തി


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച കണ്ടെത്തി. ജയിലിന്റെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും പവർ ബാങ്കും പിടിച്ചെടുത്തു.ജയില്‍ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്. മൊബൈല്‍ ഫോണിനും പവർ ബാങ്കിനും പുറമെ ഒരു സിം കാർഡും ഹെഡ്‌ഫോണും ചാർജിങ് വയറും ഇതേ കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post