കണ്ണൂർ പാനൂരില്‍ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ് (43) ആണ് മരിച്ചത്.
ജോലിക്കിടെ സ്ലാബ് പെട്ടെന്ന് താഴേക്ക് തകർന്നു വീഴുകയും ഇതിനൊപ്പം ജിതീഷും താഴേക്ക് വീഴുകയുമായിരുന്നു. സ്ലാബിന്റെയും കെട്ടിടത്തിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ജിതീഷ് പൂർണ്ണമായും കുടുങ്ങിക്കിടന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് ഉടൻ തന്നെ ജിതീഷിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്.വിവരമറിഞ്ഞ് പാനൂരില്‍ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത ഉടൻ തന്നെ ജിതീഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ജീവൻ രക്ഷിക്കാനായില്ല.
Post a Comment