ആലക്കോട്: ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ആലക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബാനറുകളും ബോർഡുകളും ഫ്ലെക്സുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കാഴ്ച മറയ്ക്കുന്ന രീതിയിലും, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (PCB) അംഗീകാരമില്ലാത്ത നിരോധിത മെറ്റീരിയലുകൾ ഉപയോഗിച്ചും നിർമ്മിച്ച ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുള്ളത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കർശന നടപടി.
അറിയിപ്പ് ലഭിച്ച് 3 ദിവസത്തിനകം ബന്ധപ്പെട്ടവർ ഇവ നീക്കം ചെയ്യാത്തപക്ഷം, ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ ഇവ നീക്കം ചെയ്യുന്നതായിരിക്കും. ഇതിനായി വരുന്ന തുക ബന്ധപ്പെട്ട വ്യക്തികളിൽ നിന്നോ ക്ലബ്ബുകളിൽ നിന്നോ ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Post a Comment