ന‍്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും കഫ് സിറപ്പുകള്‍ നേരിട്ട് വാങ്ങുന്നതിന് ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധമാക്കി.
കേന്ദ്ര ആരോഗ‍്യ കുടംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഇനി ഫാർമസികളില്‍ നിന്നും കഫ് സിറപ്പുകള്‍ ലഭിക്കില്ല.
1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ‍്യൂള്‍ കെ പ്രകാരം വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്നും സിറപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകള്‍ക്കും കുറിപ്പടി ആവശ‍്യമായി വരും.
Post a Comment