എബോള സംശയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ 52കാരി ചികിത്സയില്‍


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം.
സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പനി ആയി എത്തിയതാണ്. സുഡാൻ സ്വദേശി ആയത് കൊണ്ട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇന്നലെയാണ് വിദേശ വനിത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. പിന്നീട് ആരോഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post