ദൃശ്യം 3 ഒടിടിയില്‍, ഒപ്പം ഈ ചിത്രങ്ങളും; ഈ ആഴ്ചയിലെ റിലീസുകള്‍


ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 ഒടിടിയിലേയ്ക്ക്. ദൃശ്യത്തിനൊപ്പം തന്നെ ബേസില്‍ ജോസഫിന്റെ 'അതിരടി', സൈജു കുറുപ്പിന്റെ സൂപ്പർനാച്ചുറല്‍ മിസ്റ്ററി ത്രില്ലർ 'ഗു' എന്നീ സിനിമകളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയിരിക്കുന്നത്.

ദൃശ്യം 3: ജൂണ്‍ 18: ആമസോണ്‍ പ്രൈം
ജീത്തു ജോസഫ് മോഹൻലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ഭാഗമാണ് ദൃശ്യം 3. മോഹൻലാലിനൊപ്പം മീന, എസ്തർ അനില്‍, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ട്.

ഗു: ജൂണ്‍ 19: മനോരമമാക്സ്
‘GU’ (ഗു) ജൂണ്‍ 19 മുതല്‍ സമ്പൂർണ മലയാളം ഒടിടി പ്ലാറ്റ്ഫോമായ മനോരമമാക്സില്‍ എക്സ്ക്ലൂസീവ് ആയി സ്ട്രീമിംഗ് ആരംഭിക്കുകയാണ്.
നഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു കുടുംബം വടക്കൻ കേരളത്തിലെ തങ്ങളുടെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതാണ് ‘ഗു’ എന്ന സിനിമയുടെ പശ്ചാത്തലം. യുക്തിവാദിയായ അച്ഛനായി സൈജു കുറുപ്പ് അവതരിപ്പിക്കുന്ന സായിയും അമ്മ നിമിഷയും അവരുടെ എട്ടുവയസുകാരിയായ മകള്‍ മിന്നയും അടങ്ങുന്നതാണ് ഈ കുടുംബം. എന്നാല്‍ ആ തറവാട്ടില്‍ അവർക്കായി കാത്തിരുന്നത് വലിയ നിഗൂഢതകളായിരുന്നു.
ചിത്രത്തില്‍ യുക്തിവാദിയായ അച്ഛനായി സൈജു കുറുപ്പ് ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍, 'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടംനേടിയ ദേവനന്ദ മിന്നയായി വീണ്ടും വിസ്മയിപ്പിക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

ആശാന്: ജൂണ് 19: സണ് നെക്സ്റ്റ്
ഇന്ദ്രന്സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോണ്പോള് ജോര്ജ് സംവിധാനം ചെയ്ത ചിത്രം. ഫെബ്രുവരിയില് തിയറ്ററില് റിലീസായ ചിത്രം സണ് നെക്സ്റ്റാണ് ഒടിടിയില് റിലീസ് ചെയ്യുന്നത്.

അതിരടി: ജൂണ്‍ 19: സോണി ലിവ്വ്
ബേസില്‍ ജോസഫ്, ടൊവീനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് അതിരടി. അരുണ്‍ അനിരുദ്ധൻ ആണ് സംവിധാനം.

കറുപ്പ്: ജൂണ്‍ 12: ആമസോണ്‍ പ്രൈം
തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്. സൂര്യയുടെ 300 കോടി കലക്ഷൻ നേടിയ ആദ്യചിത്രം. ആർജെ ബാലാജി സംവിധാനം ചെയ്ത സിനിമ ഫാന്റസി ത്രില്ലറാണ്.
ആർ.ജെ. ബാലാജി, ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ദൃഢം: ജൂണ്‍ 12: ഹോട്ട്സ്റ്റാർ

ഷെയ്ൻ നിഗം നായകനായ കുറ്റാന്വേഷണ ത്രില്ലർ. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് ഷെയ്ൻ നിഗം എത്തുന്നത്.
പൊങ്കാല: ജൂണ്‍ 12: ആമസോണ്‍ പ്രൈം
ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷൻ എന്റർടെയ്നർ. 2025ല്‍ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ഭൂത് ബംഗ്ല: ജൂണ്‍ 12: നെറ്റ്ഫ്ലിക്സ്
പതിനാല് വർഷങ്ങള്‍ക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ച ചിത്രം ഹൊറർ കോമഡി ഗണത്തില്‍പെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്, അസ്രാണി, രാജ്പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post