കുവൈത്തില്‍ നിന്നുള്ള ഇന്ത്യൻ വിമാന സര്‍വീസുകള്‍ ജൂലൈ 1 മുതല്‍ പുനരാരംഭിക്കുന്നു


ഇറാൻ ആക്രമണത്തെ തുടർന്ന് ജൂണ്‍ മൂന്നിന് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തില്‍ നിന്നുള്ള ഇന്ത്യൻ വിമാന സർവീസുകള്‍ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കും.
ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ നാല് വഴിയാണ് സർവീസ് നടത്തുക. സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
പുലർച്ചെ നാല് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൃത്യസമയത്തുള്ള യാത്രയ്ക്കായി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
പുതിയ സർവീസുകള്‍ വഴി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് യാത്രാസൗകര്യം ലഭിക്കും. ഇൻഡിഗോ കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത നഗരങ്ങളിലേക്ക് കണക്ടിംഗ് സർവീസുകള്‍ ഒരുക്കുമ്പോള്‍, എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തും. ജൂലൈ രണ്ട് മുതല്‍ കണ്ണൂരിലേക്കുള്ള വിമാനങ്ങളുടെ ബുക്കിംഗും ലഭ്യമാണ്.

Post a Comment

Previous Post Next Post