തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് യുവാവ് കത്തികൊണ്ട് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ പനവൂർ സ്വദേശിയായ ഫഹദ് എന്ന യുവാവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Minor Girl Stabbed In Thiruvananthapuram For Refusing Romantic Advances)
പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടൻ തന്നെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രണയപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment